ഇനി കേക്ക് ഉണ്ടാക്കാൻ ഗോതമ്പുപൊടിയും ഇഡ്ഡലിത്തട്ടും മതി

സാധാരണയായി നാം കേക്ക് ഉണ്ടാക്കുന്നത് ഒരുപാട് പാടി പിടിച്ച പണിയാണ് കണക്കാറുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ അധികം ബുദ്ധിമുട്ടുള്ള ഇല്ലാതെ നിസ്സാരമായി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് ചേർത്ത് നിങ്ങൾക്കും കേക്ക് ഉണ്ടാക്കാം. ഇതിനായി ഏറ്റവും പ്രധാനമായും ആവശ്യമായത് ഗോതമ്പ് പൊടി തന്നെയാണ്. ഗോതമ്പുപൊടി ഉപയോഗിച്ച് ഉണ്ടാക്കുന്നതുകൊണ്ടുതന്നെ വളരെ ഹെൽത്തി.

   
"

ആയ ഒരു കേക്ക് ആണ് നാം ഉണ്ടാക്കുന്നത്. ഗോതമ്പുപൊടി മിക്സി ജാറിൽ അടിച്ചു നാം ഉണ്ടാക്കുന്ന ഈ കേക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നു. അഞ്ചോ ആറോ ടീസ്പൂൺ പഞ്ചസാര മിക്സി ജാറിൽ നല്ലപോലെ പൊടിച്ചെടുക്കാം ഇതിലേക്ക് ഒരു മുട്ടയും അല്പം വാനില എസ്സൻസും ചേർത്ത് ഒന്നുകൂടി അടിച്ചു എടുക്കാം. അര ടീസ്പൂൺ അളവിൽ ബേക്കിംഗ് പൗഡർ ഇട്ടു കൊടുക്കാം. ബേക്കിംഗ് പൗഡറിന്റെ നേർപ്പാദി അളവിൽ ബേക്കിംഗ്.

സോഡയും ചേർക്കാം. ഇത് നല്ലപോലെ ഇളക്കി തന്നെ ഒന്നുകൂടി കറക്കി എടുക്കാം. ശേഷം ഇതിലേക്ക് ഗോതമ്പ് പൊടിയും രണ്ടുമൂന്നു ടീസ്പൂൺ അളവിൽ സൺഫ്ലവർ ഓയിലും ചേർത്ത് കൊടുക്കാം. ഇത് കട്ടി ആയിപ്പോയി എങ്കിൽ ആവശ്യത്തിന് പാൽ ചേർത്ത് ലൂസ് ആക്കാം. ഇതിലൊന്നും അല്പം മാവ് മാറ്റി അതിലേക്ക് ചോക്കോ പൗഡർ ചേർത്ത് മിക്സ് ഉണ്ടാക്കാം. വാനില മിക്സും ചോക്കോ മിക്സും ഇടകലർത്തി ഒഴിച്ച് ഇഡലി തട്ടിൽ തന്നെ നിങ്ങൾക്ക് കേക്ക് ഉണ്ടാക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top