ഇന്നത്തെ ആരോഗ്യ പ്രശ്നങ്ങളിൽ നിങ്ങളെ ഏറ്റവും അധികം അലട്ടുന്ന ഒന്നാണ് താരൻ.പലരും താരൻ കളയുന്നതിനായി പല സൂത്രങ്ങളും പ്രയോഗിക്കാറുണ്ട്. ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയും പരീക്ഷിച്ചവർ ഉണ്ടായിരിക്കും.എന്നാൽ നമ്മുടെ തലയിലെ താരനുള്ള കാരണം കണ്ടെത്തി ശരിയായ ചികിത്സ നൽകുകയാണ് വേണ്ടത്.എങ്കിൽ മാത്രമേ ഈ അവസ്ഥ പൂർണ്ണമായി പരിഹരിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. തലയോട്ടിയുടെയും.
തലമുടിയുടെയും സംരക്ഷണമാണ് ഇതിൽ പ്രധാനം. തലയോട്ടിയും തലമുടിയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. പൊടിയും എണ്ണയും അധികം തലയിൽ ഉണ്ടാകരുത്. ഇത് താരന് കാരണമാകും. കൂടാതെ ഓരോരുത്തരുടെയും തലയുടെ പ്രകൃതി അനുസരിച്ച് ഓരോതരത്തിലുള്ള എണ്ണയാണ് ഉപയോഗിക്കേണ്ടത്. നിങ്ങളുടെ തലയ്ക്ക് യോജിച്ച എണ്ണ ഏതാണെന്ന് ഒരു ആയുർവേദ ഡോക്ടറുടെ സഹായത്തോടെ നിങ്ങൾക്ക് നിശ്ചയിക്കാവുന്നതാണ്.
ഇത് ഡബിൾ ബോയിൽ ചെയ്തു തലയിൽ തേച്ചുപിടിപ്പിച്ച് നന്നായി മസാജ് ചെയ്യണം.20 മിനിറ്റോളം ഇത് തലയിലിടണം.ശേഷം വളരെ മൈൽഡ് ആയ ഷാംപൂ ഉപയോഗിച്ച് നിങ്ങൾക്ക് കഴുകികളയാവുന്നതാണ്. വിപണിയിൽ ലഭ്യമാകുന്ന എല്ലാത്തരം ഷാംപൂവും വാങ്ങി ഉപയോഗിക്കരുത്. ആയുർവേദ ഷാംപൂ ഉപയോഗിക്കുന്നതാണ് വളരെ നല്ലത്. ഇത് നേരിട്ട് തലയിൽ തേക്കരുത്. വെള്ളത്തിൽ നന്നായി പതപ്പിച്ച് തലയിൽ തേക്കണം. കൂടാതെ തലയിൽ ഇടയ്ക്ക് നല്ല ഹെയർ പാക്കുകൾ ഉപയോഗിക്കാവുന്നതാണ്.നീലയമരിയും നെല്ലിക്കാപ്പൊടിയും ചേർത്ത് തലയിൽ തേച്ച് ഇടാവുന്നതാണ്.
കൂടാതെ തൈര് നല്ല ഒരു ഹെയർ പാക്ക് ആണ് ഇത് താരൻ കളയാൻ സഹായകമാണ്. തൈരിൽ അല്പം വെളിച്ചെണ്ണയും നാരങ്ങ നീരും ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കുക.ഇത് ഷാംപൂ ഉപയോഗിച്ച് പിന്നീട് കഴുകി കളയുക. തല കഴുകുന്നത് ശുദ്ധമായ വെള്ളത്തിൽ ആയിരിക്കണം. നല്ല ചൂടുള്ള വെള്ളത്തിലോ വളരെ തണുത്ത വെള്ളത്തിലോ തല കഴുകരുത്. ടാപ്പിൽ നിന്ന് ലഭിക്കുന്ന നല്ല വെള്ളത്തിൽ തല കഴുകുക. കൂടാതെ ക്ലോറിൻ വാട്ടർ ലഭിക്കുന്നവർ അത് തലേദിവസം തന്നെ ഒരു ബക്കറ്റിൽ പിടിച്ചു വെച്ച ശേഷം അതിന്റെ താഴെ അടിയുന്ന ക്ലോറിൻ നീക്കം ചെയ്ത വെള്ളത്തിൽ തല കഴുകാൻ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ തലയിലെ താരനെ ഒരു പരിധിവരെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്.https://youtu.be/DVD9vQtAug8