ജീവിതത്തിൽ ഇന്നുവരെ സ്വപ്നം പോലും കാണാത്ത ഒരു പിറന്നാൾ സമ്മാനം

ലച്ചുവിന്റെ അമ്മ ഉഷ ഒരുപാട് കഷ്ടപ്പെട്ട് വീട്ടുജോലികൾ എല്ലാം ചെയ്താണ് ലച്ചുവിനെ പഠിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ പഠനത്തിൽ നല്ലപോലെ ശ്രദ്ധിച്ച് അമ്മയുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടിയാണ് അവളും പഠിച്ച് മിടുക്കി ആയിരുന്നത്. ഒരിക്കൽ കോളേജിൽ തന്നെ ഡ്രോപ്പ് ചെയ്യാൻ എത്തിയ മാളവിക പിന്നീട് കൂട്ടുകാരിയുടെ പിറന്നാളിനും തന്നെയും കൂട്ടിക്കൊണ്ട് പോയി. പിറന്നാൾ സമ്മാനം വാങ്ങുന്നതിന് വേണ്ടി ഷെയർ ഇടുന്ന കൂട്ടത്തിൽ തന്റെ.

   
"

കയ്യിൽ ഉണ്ടായിരുന്ന ആകെയുള്ള 20 രൂപയും അതിലേക്ക് ഇട്ടു കഴിഞ്ഞു. വല്ലവരുടെയും അടുക്കളയിൽ തന്നെ അമ്മ കിടന്നു പാടുപെട്ട അധ്വാനഫലമാണ് ഇത് എന്ന് ആലോചിച്ചപ്പോൾ അവൾക്ക് അല്പം മടി ഉണ്ടായിരുന്നു. അന്ന് മാളവികയും മറ്റു സുഹൃത്തുക്കളും കൂടി ആ പിറന്നാൾ വീട്ടിലേക്ക് കയറി ചെന്നപ്പോൾ ലച്ചുവിന്റെ മനസ്സിൽ ഒരുപാട്അത്ഭുതമാണ് തോന്നിയത്. അടുത്തത് ലച്ചുവിന്റെ പിറന്നാളാണ് എന്ന് മാളവിക പറഞ്ഞപ്പോൾ.

മനസ്സിൽ ഒരു വലിയ ഇടിമിന്നൽ ഏറ്റത് പോലെ ആയി. കാരണം തന്റെ സുഹൃത്തുക്കൾക്ക് ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാൻ തന്നെ വീട്ടിൽ കഴിവില്ല എന്നത് അറിഞ്ഞുകൊണ്ടും മാളവിക അങ്ങനെ പറയുമെന്ന് ഒരിക്കലും അവൾ കരുതിയില്ല. പിറന്നാൾ ദിവസമായ ഇന്ന് കോളേജിലേക്ക് പോകാതെ മടിച്ചു നിന്നതിന്റെ കാരണം തിരിച്ചറിഞ്ഞ അമ്മയും നിർബന്ധിച്ചില്ല. എന്നാൽ പെട്ടെന്നാണ് സുഹൃത്തുക്കൾ എല്ലാം കൂടി ഇങ്ങോട്ട് കടന്നുവന്നത്. പിന്നീട് സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായ സംഭവങ്ങളാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണാം.

Scroll to Top