പ്രത്യേകിച്ചും ഇന്ന് ആശുപത്രികളിൽ ഡോക്ടറുടെ റൂമിന് പുറത്തായി വലിയ ഒരു നീണ്ട വരി തന്നെ കാണാനാകും. കുട്ടികളും മുതിർന്നവരും ഒരുപോലെ ജലദോഷം കഫക്കെട്ട് പനി തൊണ്ടവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളുടെ ഭാഗമായിട്ടാണ് ഇങ്ങനെ വരി നിൽക്കുന്നത്. ചെറിയ കുട്ടികൾക്ക് മാത്രമല്ല മുതിർന്ന കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഒരുപോലെ ഈ ഒരു ബുദ്ധിമുട്ട് കണ്ടുവരുന്നു. പ്രധാനമായും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി.
വലിയ തോതിൽ കുറഞ്ഞു പോയിരിക്കുന്നു എന്നതാണ് ഈ ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത്. കോവിഡിന് ശേഷം മിക്കവാറും ആളുകളും ഈ ഒരു രോഗപ്രതിരോധശേഷിയുടെ കുറവുകൊണ്ട് തന്നെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നു. പ്രധാനമായും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതുമൂലം തന്നെ പുറത്തുനിന്നും ശരീരത്തെ ആക്രമിക്കുന്ന രോഗം കോശങ്ങളെ നശിപ്പിക്കാനോ ചെറുത് നിൽക്കാനും.
ശരീരത്തിന് സാധിക്കാതെ വരുന്നു. ആരോഗ്യമുള്ള ഭക്ഷണരീതിയും നല്ല വ്യായാമമുള്ള ജീവിതശൈലിയും ഒന്നും ഇന്ന് നമുക്ക് ഇല്ല എന്നത് തന്നെയാണ് ഇത്തരം രോഗങ്ങൾ വലിയതോതിൽ ശരീരത്തെ ബാധിക്കാൻ കാരണമാകുന്നത്. അതുകൊണ്ട് നമ്മുടെ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകി വിറ്റാമിൻ ഡി വിറ്റമിൻ സി ആവശ്യമായ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ തുടങ്ങി കാൽസ്യം മഗ്നീഷ്യം പൊട്ടാസ്യം എന്നിങ്ങനെ എല്ലാ ഘടകങ്ങളും ആവശ്യമായ അളവിൽ നൽകാൻ ശ്രദ്ധിക്കുക. മാത്രമല്ല പുറത്തുനിന്നും വാങ്ങി കഴിക്കുന്ന ജങ്ക് ഫുഡുകളും ഹോട്ടൽ ബേക്കറി ഭക്ഷണങ്ങളും പരമാവധിയും ഒഴിവാക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.