കാലിലും കയ്യിലും ഉണ്ടാകുന്ന നീരും കോച്ച് പിടുത്തവും മാറാൻ ഇനി ഇങ്ങനെ ചെയ്യാം

സാധാരണയായി ചെറിയ ആളുകളിലും മുതിർന്ന ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാലുകളിലും കൈകളിലും കോച്ചി പിടുത്തം എന്ന ബുദ്ധിമുട്ട് ഉണ്ടാകുന്നത്. എന്നാൽ ചെറുപ്പക്കാരേക്കാൾ കൂടുതലായി ഇത് മുതിർന്ന ആളുകളിലാണ് കാണാറുള്ളത്. പെട്ടെന്ന് ഒരു ദിവസം ഒരുപാട് ജോലി ചെയ്യുക ഒരുപാട് ശരീരത്തിന് സ്ട്രെയിൻ വരുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്താണ്.

   
"

ഇത്തരത്തിലുള്ള തരിപ്പും കോച്ച് പിടുത്തവും ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ ഇത്തരം ബുദ്ധിമുട്ട് ഉണ്ടാകുന്നതിന്റെ കാരണം തന്നെ കാലുകളിലേക്കും കൈകളിലേക്കും ഇത്തരത്തിൽ കോച്ചി പിടുത്തം ഉണ്ടാകുന്ന ഭാഗങ്ങളിലേക്ക് ഉള്ള രക്തയോട്ടവും ഓക്സിജൻ സപ്ലൈയും മുടങ്ങുന്നതാണ്. ശരീരം പെട്ടെന്ന് റിലാക്സേഷനിൽ ഇരിക്കുന്ന സമയത്ത് ആയിരിക്കാം ഇത്തരത്തിലുള്ള കഠിനമായ സ്ട്രെയിൻ ആ ഭാഗത്തേക്ക് ഉണ്ടാകുന്നത്.

അതുകൊണ്ട് വ്യായാമവും ജോലികളും ചെയ്യുമ്പോൾ ആദ്യമേ ചെറിയ രീതിയിൽ ഇങ്ങനെ ചെയ്യുന്നുണ്ട് എന്ന് ശരീരത്തിന് ബോധ്യ വരുന്ന രീതിയിലാണ് ചെയ്തു തുടങ്ങേണ്ടത്. അതിനുശേഷം മാത്രമായിരിക്കണം വ്യായാമത്തിന്റെ തോത് വർധിപ്പിക്കേണ്ടത്. ഈ കാരണം കൊണ്ടാണ് ജിമ്മിലും മറ്റ് യോഗ സെന്ററുകളിലും പോകുന്ന സമയത്ത് ആദ്യമേ ചെറിയ രീതിയിലുള്ള വാമപ്പ് എക്സസൈസുകൾ ചെയ്തുകൊണ്ട് തുടങ്ങുന്നത്. മാത്രമല്ല രാത്രിയിൽ തണുപ്പ് അധികം ഈ ഭാഗങ്ങളിലേക്ക് പറ്റാത്ത രീതിയിൽ പുതപ്പ് മൂടിയിടുക. ആ ഭാഗങ്ങളിൽ നിങ്ങളുടെ കൈകൾ ഉപയോഗിച്ച് തന്നെ ചെറിയ രീതിയിൽ മസാജുകളും ചെയ്തുകൊടുക്കാൻ ശ്രദ്ധിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top