ഇഷ്ടപ്പെട്ടവർ അടുത്തു നിന്നും പോകുമ്പോൾ നിങ്ങളുടെ വീട്ടിലും കുഞ്ഞുങ്ങൾ നിർത്താതെ കരയുന്നുണ്ടോ

ഇഷ്ടപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ സാധാരണ ഒരു വിഷമം ഉണ്ടാകുന്നത് കാണാറുണ്ട്. എന്നാൽ അല്പ ദൂരമൊന്ന് നീങ്ങുമ്പോഴേക്കും ഈ ദുഃഖം ഉണ്ടാകുന്നത് അത്ര സാധാരണമായ കാര്യമല്ല. സെപ്പറേഷൻ ഡിസോഡർ എന്ന അവസ്ഥയാണ് ഇത്. ഈ അവസ്ഥ സാധാരണയായി ചെറിയ കുട്ടികളിലാണ് കൂടുതലായും കാണപ്പെടാറുള്ളത്. പ്രത്യേകിച്ച് ഇങ്ങനെ ഒരു രോഗാവസ്ഥയുടെ ഭാഗമാണ് എന്ന തിരിച്ചറിവ് ചുറ്റുമുള്ളവർക്ക് ഉണ്ടാകണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

   
"

സ്കൂളിൽ കുട്ടിയെ കൊണ്ടാക്കി തിരിച്ചുവരുന്ന സമയത്ത് കുട്ടി സ്കൂളിൽ വാശിപിടിക്കുന്ന ഒരു അവസ്ഥയോ കരഞ്ഞു നിലവിളിക്കുന്ന അവസ്ഥയോ ഉണ്ടാകുമ്പോൾ ഒന്നോ രണ്ടോ ദിവസത്തേക്ക് അല്ലാതെ ഇത് ഒരുപാട് ദിവസം നീണ്ടുനിൽക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു സൈക്കോളജിസ്റ്റിനെ കാണിക്കേണ്ടതുണ്ട്. അതുപോലെതന്നെ മിക്കവാറും ഇത് കുട്ടികളിലാണ് കാണുന്നത് എങ്കിലും ചിലപ്പോഴൊക്കെ അല്പം മുതിർന്ന ആളുകളിലും.

ഈ അവസ്ഥ കാണാം. നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളിലും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നുണ്ട് എന്ന് ശ്രദ്ധിക്കുക. ദൂരെ പോകുമ്പോൾ മാത്രമല്ല ടോയ്ലറ്റിലേക്ക് പോകുന്ന സമയത്ത് പോലും അവരെ കാണാതെ കുഞ്ഞുങ്ങളുടെയോ മുതിർന്നവരുടെയോ മനസ്സിൽ ഒരു വിഷമമോ ദുഃഖമോ തോന്നുന്നത് രോഗാവസ്ഥയുടെ ഭാഗമാണ്. മനുഷ്യരെ മാത്രമായിരിക്കണം എന്നില്ല അവർക്ക് ഇഷ്ടപ്പെട്ട മൃഗങ്ങളെയും പക്ഷികളെയും പിരിയുന്നത് പോലും അവർക്ക് സഹിക്കാനാകില്ല. കുറച്ചുനേരം കരഞ്ഞാൽ നിർത്തും എന്ന് ചിന്തിച്ചിട്ട് കാര്യമില്ല ഇത്തരം ഒരു രോഗാവസ്ഥയുടെ ഭാഗമാണ് എങ്കിൽ ഇവർ കരച്ചിൽ നിർത്തില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top