ശരീര ഭാരം കൃത്യമായ ഒരു ബി എം ഐ ലെവലിനേക്കാൾ കൂടിയ ലെവലിലേക്ക് പോകുമ്പോൾ ഇത് ഒരുപാട് ആരോഗ്യം പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ച് നിങ്ങളുടെ ആരോഗ്യം മോശമാകുന്നതിനു, ആന്തരിക അവയവങ്ങൾക്ക് തകരാറ് സംഭവിക്കുന്നതിനും, ഇൻഫെർട്ടിലിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും, ചില മാനസിക ബുദ്ധിമുട്ടുകൾക്കും ഇത് കാരണമാകും. അതുകൊണ്ടുതന്നെ ശരീരഭാരം അല്പം പോലും കൂടിയാൽ തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ.
ഉണ്ടാകും എന്ന് മനസ്സിലാക്കി ഇത് ആരംഭത്തിലെ കുറയ്ക്കാനും കൃത്യമായ ഒരു ബോഡി മാസ് ഇൻഡക്സ് നിലനിർത്താനും ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരഭാരം ഉയരത്തിൽ നിന്നും 100 കുറച്ചാൽ ലഭിക്കുന്നതാണ് ആവശ്യമായത്. ഇതിൽ കൂടുതലായുള്ള ഒരു കിലോ ഭാരം പോലും അമിത വണ്ണമായി കണക്കാക്കാം. നിങ്ങളുടെ ഭക്ഷണവും ജീവിതശൈലി നീ എന്താണ് വ്യായാമങ്ങളും ഈ ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഭക്ഷണത്തിൽ നിന്നും പൂർണ്ണമായും അനാവശ്യമായ കൊഴുപ്പുകളും ഒഴിവാക്കിക്കൊണ്ടും, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിച്ചു, കാർബോഹൈഡ്രേറ്റ് ഒരു പരിധിവരെ മാറ്റിനിർത്തിക്കൊണ്ടും നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാം. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഒരിക്കലും പട്ടിണി കിടക്കുക എന്നത് ഒരു നല്ല രീതിയായി പരിഗണിക്കാൻ ആകില്ല. ഇന്റർമിറ്റ് ആൻഡ് ഫാസ്റ്റിങ് പോലുള്ളവ ചെയ്യുന്നത് ഭാരം കുറയ്ക്കുക എന്നതിനോടൊപ്പം തന്നെ ഒരുപാട് തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്. പ്രത്യേകിച്ച് ചില രോഗകോശങ്ങളെ നശിപ്പിക്കാനും ഈ ഒരു രീതി സഹായകമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.