പലപ്പോഴും നാളികേരം ചിരകിയ ശേഷം ഉണ്ടാകുന്ന ചിരട്ട വെറുതെ അടുത്തു അല്ലാതെയോ നശിപ്പിച്ച് കളയുന്ന രീതിയാണ് കാണാറുള്ളത്. എന്നാൽ ഇങ്ങനെ കളയുന്ന ചിരട്ടയ്ക്ക് ഒരുപാട് പ്രയോജനങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കിയാൽ ഇനി നിങ്ങൾ ഒരിക്കലും ചിരട്ട വെറുതെ കളയില്ല. ജീവിതത്തിൽ ഒരുപാട് പ്രാധാന്യവും ഒരുപാട് സ്ഥാനവും നൽകേണ്ട ഒന്നാണ് ചിരട്ട എന്ന് ഈ ഉപയോഗങ്ങളെ കുറിച്ച് അറിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും.
സാധാരണ രീതിയിൽ ചിരട്ട കരിയാകിയ ശേഷം ഇത് പൊടിച്ചെടുത്ത് ഇതിന്റെ പൊടിയാണ് മുൻകാലങ്ങളിൽ എല്ലാം കണ്മഷി ആയി ഉപയോഗിച്ചിരുന്നത്. ഇത് കൺമഷി ആക്കുന്നതിനായി ഇതിലേക്ക് അല്പം ആവണക്കെണ്ണ ചേർത്ത് ലയിപ്പിച്ച് പേസ്റ്റ് രൂപത്തിലേക്ക് മാറ്റാം. മുഖത്ത് ഉപയോഗിക്കുന്ന ഫേഷ്യൽ ചാർക്കോൾ ആയും ചിരട്ടക്കരി ഉപയോഗിക്കാം. ഇതിനായി പൊടിച്ചെടുത്ത് ചിരട്ടക്കരിയിലേക്ക് ആവശ്യത്തിന് തേനും ചേർത്ത്.
മുഖത്ത് നല്ലപോലെ തേച്ചു പിടിപ്പിക്കാം. തലമുടി കറുപ്പിക്കുന്നതിന് വേണ്ടി ഇനി വില കൊടുത്ത് ഹെയർ വാങ്ങേണ്ട ആവശ്യം ഇല്ല. ഈ ചിരട്ടക്കരിയും ഒപ്പം തന്നെ ഹെന്ന പൗഡർ ചേർത്ത് ചായപ്പൊടി തിളപ്പിച്ച വെള്ളത്തിൽ ലയിപ്പിച്ച് നിങ്ങൾക്ക് നല്ല ഹെയർ തയ്യാറായി കിട്ടും. ഈ രീതിയിൽ ഒരുപാട് പ്രയോജനങ്ങൾ ചിരട്ടക്കരി ഉപയോഗിച്ച് ചെയ്യാനാകും. മനുഷ്യർക്ക് മാത്രമല്ല ചെടികളുടെ വളർച്ചയ്ക്കും ചിരട്ടക്കരി ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഇനി നിങ്ങളുടെ വീട്ടിൽ ചിരട്ട ബാക്കി വന്നാൽ ഒരിക്കലും ഇത് നശിപ്പിച്ച് കളയരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.