ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒരു അവസ്ഥയാണ് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ. പ്രധാനമായും ദഹനത്തെ വളരെ മോശമായ രീതിയിൽ ബാധിക്കുന്ന ഒരു ഭക്ഷണരീതിയാണ് നാം ഇന്ന് പാലിക്കുന്നത് എന്നത് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ വർധിക്കാൻ ഇടയാക്കും. ചില ആളുകൾക്ക് ഇടയ്ക്കിടെ മലബന്ധം പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നത് കാണാറുണ്ട്. എന്നാൽ മറ്റു ചില ആളുകൾക്ക് ഇടയ്ക്കിടെ.
ലൂസ് മോഷനും ഉണ്ടാകാം. അങ്ങനെ ഇടയ്ക്കിടെ വയറ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ആളുകൾ ഇതിന് കാരണം എന്താണ് എന്ന് തിരിച്ചറിയേണ്ടത് ആവശ്യകതയാണ്. മിക്കവാറും ആളുകൾക്കും ഇന്ന് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള ഒരു കാരണം പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ആയിരിക്കാം. ഇത്തരം ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്ന ആളുകൾ ഇനിയെങ്കിലും ഇതിൽ നിന്നും അല്പം അകലം പാലിക്കുന്നത്.
ഉത്തമമായിരിക്കും. മറ്റു ചില ആളുകൾക്ക് ഇതിനെ കാരണമാകുന്നത് അമിതമായ സ്ട്രെസ്സ് ഡിപ്രഷൻ ടെൻഷൻ എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. മാനസികമായ ഈ പ്രശ്നങ്ങൾ ശരീരത്തിൽ ഏറ്റവും അധികം ബാധിക്കുന്നത് ദഹനത്തെ തന്നെയാണ്. ധഹനവ്യവസ്ഥയിലെ ബാക്ടീരിയകളുടെ പ്രവർത്തനം കുറയുന്നതും ബാക്ടീരിയകളുടെ അളവ് കുറയുന്നതും ഇതേ ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഇടയാക്കുന്നു. നിങ്ങൾക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ട് എങ്കിൽ നല്ല ആരോഗ്യകരമായ ഭക്ഷണ രീതി പാലിക്കാം. ഫൈബർ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് നിങ്ങളുടെ ദഹനത്തെ പ്രോപ്പറാക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ ആരോഗ്യപരമായ അറിവിനായി വീഡിയോ മുഴുവൻ കാണാം.