മാസത്തിലൊരിക്കൽ എങ്ങനെ ചെയ്താൽ പാറ്റയും പല്ലിയും ഇനി വീട്ടിലെത്തില്ല

മേശ കസേര അലമാര ജനാലകൾ എന്നിവിടങ്ങളിൽ എല്ലാം തന്നെ എട്ടുകാലി പാറ്റ പല്ലി എന്നിങ്ങനെയുള്ള ജീവികൾ ചിലപ്പോഴൊക്കെ താമസമാക്കുന്നത് കാണാറുണ്ട്. എന്നാൽ ഇത്തരം ജീവികളെ നിങ്ങളുടെ വീടിനകത്തു നിന്നും ഇല്ലാതാക്കുന്നതിന് വളരെ എളുപ്പമാണ്. നിസ്സാരമായി ചെയ്യുന്ന ഈ ഒരു പ്രവർത്തി കൊണ്ട് തന്നെ നിങ്ങളുടെ വീടിനകത്തു നിന്നും ഇത്തരം ചെറു ജിവികളെ പൂർണമായും തുരത്തി ഓടിക്കാം.

   
"

പലപ്പോഴും പല്ലി അധികമായി വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഇത് മുട്ടയിട്ട് പെരുകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ ഒരു കാര്യം ചെയ്യുകയാണ് എങ്കിൽ ഉറപ്പായും ഇവയെ പൂർണമായും വീട്ടിൽ നിന്നും ഇല്ലാതാക്കാം. ഇതിനായി നിങ്ങൾ അടിച്ചുവാരുന്ന സമയത്ത് പ്ലാസ്റ്റിക്കിന്റെ ചൂൽ ആണ് എങ്കിൽ ഈ ചൂലി തന്നെ ഈ കാര്യം ചെയ്തെടുക്കാം. പ്ലാസ്റ്റിക് അല്ലാത്തപക്ഷം നിങ്ങൾക്ക് സാധാരണ തുടയ്ക്കാൻ ഉപയോഗിക്കുന്ന.

മോപ്പ് ഉപയോഗിച്ചു കൊണ്ടും ഇത് ചെയ്യാം. ഇതിനായി ഒരു ബക്കറ്റിൽ അല്പം വെള്ളമെടുത്ത് ഇതിലേക്ക് നാലോ അഞ്ചോ കർപ്പൂരം പൊടിച്ച് ചേർക്കാം. ഈ വെള്ളത്തിലേക്ക് ഒരു തുണി ഇട്ട് മുക്കി പിഴിഞ്ഞ ശേഷം ചൂലിന്റെ തുമ്പത്ത് കെട്ടി ജനാല, സോഫ സെറ്റ് എന്നിവിടങ്ങളിൽ നല്ല പോലെ ക്ലീൻ ആക്കി എടുക്കാം. മോപ്പിലും ഈ ഒരു ലിക്വിഡ് മുക്കിപ്പിടിഞ്ഞ ശേഷം ഉപയോഗിക്കുന്നത് ഫലപ്രദമാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഇത് ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top